http://daivikasmaranadainamdinajeevithathil.blogspot.com/2025/03/blog-post_3.htmlപതിവാക്കാവുന്നതും സമയബന്ധിതമല്ലാത്തതുമായ ചില ദിക്ർ - ദുആഉ - സ്വലാത്തുകൾ [ഇതിൽ ചിലത് സമയബന്ധിതമായി വന്നതും ഉണ്ട്; എന്നാൽ അവ സമയബന്ധിതമല്ലാതെ ചൊല്ലാവുന്നതുമാണ്] 1 ഹംദും സ്വലാത്തും*الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ .اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ*2.*اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ*(അല്ലാഹുവേ, 'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ), ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ.(ബുഖാരീ )3*اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى*(അല്ലാഹുവേ, ഞാൻ നിന്നോട് സൻമാർഗ്ഗത്തിലേക്കുള്ള മാർഗ്ഗദർശനവും നിന്നിലുള്ള ഭയഭക്തിയും ചാരിത്രശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു (മുസ്ലിം)4*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي*അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ, എന്നെ നീ കരുണ ചെയ്യേണമേ, എനിക്ക് നീ മാർഗ്ഗദർശനം നൽകേണമേ, എനിക്ക് നീ (ശരീരത്തിലും ദീനിലും ദുനിയാവിലും ആഖിറത്തിലുമെല്ലാം ) ആഫിയത്ത് / സൗഖ്യം നൽകേണമേ, എനിക്ക് നീ (ഭക്ഷണം ഉൾപ്പെടെ) വിഭവങ്ങൾ നൽകേണമേ (മുസ്ലിം)5*اللَّهُمَّ يا مصرِّفَ القُلُوبِ صرِّف قُلُوبَنا على طاعَتِكَ*അല്ലാഹുവേ, ഹൃദയങ്ങളെ തിരിക്കുന്നവനേ, ഞങ്ങളുടെ ഹ്യദയങ്ങളെ നിന്നെ വഴിപ്പെടുന്നതിലേക്ക് തിരിക്കേണമേ ( മുസ്ലിം)6*اللَّهُمَّ يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ*അല്ലാഹുവേ, ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, ഞങ്ങളുടെ ഹ്യദയങ്ങളെ നിന്റെ ദീനിലായി ഉറപ്പിക്കേണമേ (അദബുൽ മുഫ്റദ്) 7*رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ* 'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.8*اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ*അല്ലാഹുവേ, പരീക്ഷണത്തിന്റെ തീക്ഷ്ണതയിൽ നിന്നും പരാജയത്തിന്റെ പതനത്തിൽ നിന്നും മോശമായ വിധിയിൽ നിന്നും (എന്റെ വിഷമത്തിൽ ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (ബുഖാരിയിലെ ഹദീസിന്റെ ആശയം)9*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْهَرَمِ وَالْبُخْلِ وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ*അല്ലാഹുവേ ശക്തിയില്ലായ്മ, അലസത, ഭീരുത്വം, അതി വാർദ്ധക്യം, പിശുക്ക് എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും ജീവിതത്തിന്റേയും മരണത്തിന്റേയും ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)10*اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ*സാരം : അല്ലാഹുവേ, ഞാൻ എന്റെ നഫ്സിനോട് ( സ്വന്തത്തോട് ) ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ ദോഷം പൊറുക്കുന്നവനായി മറ്റാരുമില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മഗ്ഫിറത്തായിട്ട് നീ എനിക്ക് പൊറുത്ത് തരേണമേ. നീ എനിക്ക് കരുണ ചെയ്യേണമേ. നീ ദോശങ്ങൾ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ.(മുസ്ലിം)11*اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ* അല്ലാഹുവേ എന്റെ തെറ്റും എന്റെ അഞ്ജതയും എന്റെ കാര്യത്തിൽ എന്റെ അതിരു കവിയലും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും എനിക്ക് നീ പൊറുത്തു തരേണമേ.ഞാൻ ഗൗരവതരമായും അല്ലാതെയും കരുതിക്കൂട്ടിയും അശ്രദ്ധമായും ചെയ്ത തെറ്റുകളും എനിക്ക് നീ പൊറുത്തുതരേണമേ അല്ലാഹുവേ... അതെല്ലാം എന്റെ അടുത്തു വന്ന തെറ്റുകളാണ്. അല്ലാഹുവേ, ഞാൻ മുമ്പേ ചെയ്ത പാപങ്ങളും ഇനി ചെയ്തേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ; നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും - നീ എല്ലാ കാര്യത്തിനും കഴിവുളളവനാണ് . ( ബുഖാരീ)12.*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ*അല്ലാഹുവേ, ഞാൻ പ്രവർത്തിച്ച തിന്മയിൽ നിന്നും ഞാൻ പ്രവർത്തിച്ചിട്ടില്ലാത്ത (പ്രവർത്തിച്ചേക്കാവുന്ന) തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)13*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ*അല്ലാഹുവേ, നീ നൽകിയ അനുഗ്രഹം നീങ്ങിപ്പോകുന്നതിൽ നിന്നും നീ നൽകിയ സൗഖ്യാവസ്ഥ (ആഫിയത്ത്) യ്ക്ക് പകരം മോശമായ അവസ്ഥ സംജാതമാകുന്നതിൽ നിന്നുംപെട്ടെന്നുള്ള നിന്റെ ശിക്ഷ വരുന്നതിൽ നിന്നും നിന്റെ എല്ലാ കോപത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)14*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا*അല്ലാഹുവേ, ശക്തിയില്ലായ്മ, അലസത, ഭീരുത്വം,പിശുക്ക്, അതിവാർദ്ധക്യം, ഖബ്ർ ശിക്ഷ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. എന്റെ ആത്മാവിന് അതിന്റെ ഭയഭക്തി (തഖ്വ) നീ നൽകേണമേ. അതിനെ നീ ശുദ്ധീകരിക്കേണമേ / സംസ്ക്കരിക്കേണമേ. നീ മാത്രമാണ് അതിനെ ഏറ്റവും നന്നായി സംസ്ക്കരിക്കുന്നവൻ. നീയാണ് അതിന്റെ രക്ഷിതാവും യജമാനനും. അല്ലാഹുവേ, ഉപകാരപ്രദമല്ലാത്ത അറിവിൽ നിന്നും, (അല്ലാഹുവിനെ ) ഭയമില്ലാത്ത ഹൃദയത്തിൽ നിന്നും, (എത്ര ഭൗതിക വിഭവങ്ങൾ കിട്ടിയാലും) മതി വരാത്ത നഫ്സിൽ നിന്നും, ഉത്തരം നൽകപ്പെടാത്ത പ്രാർഥനയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)15*اللَّهُمَّ اهْدِنِي وَسَدِّدْنِي*അല്ലാഹുവേ, നീ എന്നെ നേർമാർഗ്ഗത്തിലേക്ക് വഴി നടത്തുകയും നേർമാർഗ്ഗത്തിൽ ഉറപ്പിക്കുകയും ചെയ്യേണമേ (മുസ്ലിം)16*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَزِيزِ الْحَكِيمِ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي*അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഏകനാണ്. അവന്ന് ഒരു പങ്കുകാരനുമില്ല. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായ അത്യുന്നതനായ അവസ്ഥയിൽ ഏറ്റവും വലിയവനാണ് . അല്ലാഹുവിന്നാണ് ധാരാളമായ സർവ്വസ്തുതിയും . ലോക രക്ഷിതാവായ അല്ലാഹു പരിശുദ്ധനാണ്. യുക്തിജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു മാറ്റമോ ഒരു ശക്തിയോ ഇല്ല. അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ. എന്നോട് നീ കരുണ കാണിക്കണേ .എനിക്ക് നീ മാർഗ്ഗദർശനം നൽകേണമേ. എനിക്ക് നീ വിഭവങ്ങൾ നൽകേണമേ (മുസ്ലിം)17*اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ*അല്ലാഹുവേ, എന്റെ കാര്യത്തിന്റെ അവലംബവും സുരക്ഷയുമായ എന്റെ ദീനിനെ എനിക്ക് നീ നന്നാക്കിത്തരേണമേ* ( അതായത് എന്റെ ദീനീ ജീവിതം തൗഹീദിന്റെ അടിസ്ഥാനത്തിലും നബിചര്യ പിന്തുർന്നും ആക്കേണമേ ) . *ഞാൻ ജീവിക്കുന്ന എന്റെ ദുനിയാവ് എനിക്ക് നന്നാക്കിത്തരേണമേ* (നശ്വരമായ ഈ ദുനിയാവിൽ ജീവിക്കാനാവശ്യമായ ഹലാലായ വിഭവങ്ങൾ, കുടുംബത്തിൽ ഐശ്വര്യം, നന്മ ചെയ്യാനുള്ള അവസരം, സമാധാനത്തോടെയുള്ള ജീവിതം മുതലായവ നൽകണേ). *എന്റെ മടക്ക സ്ഥാനമായ എന്റെ പരലോകം എനിക്ക് നീ നന്നാക്കിത്തീർക്കണേ* ( അതായത് തൗഹീദിൽ അധിഷ്ഠിതമായി സൽകർമ്മങ്ങൾ പ്രവർത്തിച്ച് ഈമാനോടെ മരിക്കുവാനും സ്വർഗ്ഗ പ്രവേശനം ലഭിക്കാനും എനിക്ക് തൗഫീഖ് നൽകണേ ) . *ജീവിതം എനിക്ക് നന്മക്കുളള വർദ്ധനവ് ആക്കേണമേ* ( അതായത് എന്റെ ആയുസ്സ് എനിക്ക് അല്ലാഹുവിനെ അനുസരിച്ച് നന്മയിൽ വർദ്ധനവ് വരുത്താൻ അവസരമാക്കേണമേ ) . *മരണത്തെ എല്ലാ തിന്മകളിൽ നിന്നും ആശ്വാസമാക്കേണമേ* (അതായത് ജീവിതത്തിന്റെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും മുക്തമായി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് ചെന്ന് ചേരുന്ന ഈമാനോട് കൂടിയുള്ള ശാന്തമായ മരണം നൽകണേ ).(മുസ്ലിം)18*اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ*അല്ലാഹുവേ, ഞാൻ നിനക്ക് കീഴടങ്ങുന്നു.ഞാൻ നിന്നെക്കൊണ്ടു വിശ്വസിക്കുന്നു .ഞാൻ നിന്നിൽ ഭരമേല്പിക്കുന്നു .ഞാൻ നിന്നിലേക്ക് മടങ്ങുന്നു . നിന്നെക്കൊണ്ടു ഞാൻ അസത്യത്തിനെതിരെ പ്രതിരോധിക്കുന്നു. അല്ലാഹുവേ, നീയല്ലാതെ ഒരു ആരാധ്യനുമില്ല; നീ എന്നെ വഴികേടിലാക്കുന്നതിൽ നിന്നും നിന്റെ പ്രതാപം കൊണ്ട് ഞാൻ കാവൽ തേടുന്നു. നീയാണ് എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനും ; ജിന്നുകളും മനുഷ്യരും മരിക്കുന്നവരാണ് (മുസ്ലിം)19*اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْد، لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لك الْمَنَّانُ يا بَدِيعَ السَّمَوَاتِ وَالأَرْضِ، يَا ذَا الْجَلالِ وَالإِكْرَامِ، يَا حَيُّ يَا قَيُّومُ، إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ*അല്ലാഹുവേ, ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നിനക്കാണ് സർവ്വസ്തുതിയും. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീ ഏകനാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല. ധാരാളമായി അനുഗ്രഹങ്ങൾ നൽകുന്നവനേ, ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ പടച്ചവനേ, സമ്പൂർണ്ണ മഹത്വവും അറ്റമില്ലാത്ത ഉദാരതയും ഉള്ളവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വവും നിയന്ത്രിക്കുന്നവനുമായവനേ, നിശ്ചയം ഞാൻ നിന്നോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുകയും ചെയ്യുന്നു (മുസ്തദ്റക്)20*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ وَمِنْ شَرِّ الْغِنَى وَالْفَقْرِ*അല്ലാഹുവേ, നരകത്തിന്റെ ഫിത്നയിൽ നിന്നും നരക ശിക്ഷയിൽ നിന്നും ഐശ്വര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂ ദാവൂദ്)21*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ*അല്ലാഹുവേ, ചീത്ത സ്വഭാവങ്ങളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും നഫ്സിന്റെ ദുഷിച്ച ഇച്ഛകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (തിർമുദീ)22*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَشَرِّ بَصَرِي وَشَرِّ لِسَانِي وَشَرِّ قَلْبِي وَشَرِّ مَنِيِّ*അല്ലാഹുവേ, എന്റെ കേൾവിയുടെ തിന്മയിൽ നിന്നും എന്റെ കാഴ്ചയുടെ തിന്മയിൽ നിന്നും എന്റെ നാവിന്റെ തിന്മയിൽ നിന്നും എന്റെ ഹൃദയത്തിന്റെ തിന്മയിൽ നിന്നും എന്റെ മനിയ്യിന്റെ അഥവാ അതു മൂലമുണ്ടാകാവുന്ന കാമവികാരത്തിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂ ദാവൂദ്)23*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ*അല്ലാഹുവേ, വെള്ളപ്പാണ്ട് , ഭ്രാന്ത്, കുഷ്ടം, (ആളുകൾ അകറ്റി നിർത്തുന്ന) മ്ലേച്ഛമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂദാവൂദ്)24*اللَّهُمَّ إِنِّي أَعُوذُ بِكَ مِن الْهَدْمِ* *وَأَعُوذُ بِكَ مِن التَّرَدِّي* *وَأَعُوذُ بِكَ مِن الْغَرَقِ وَالْحَرَقِ وَالْهَرَمِ* *وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ* *وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا* *وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا* അല്ലാഹുവേ... കെട്ടിടം (പോലെയുള്ളത്) എന്റെ മേൽ വീഴുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* . ഉയർന്ന സ്ഥലങ്ങളിൽ നിന്ന്താഴോട്ടു വീഴുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* . വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും, അഗ്നിയിൽ അകപ്പെട്ടു മരിക്കുന്നതിൽ നിന്നും, വാർദ്ധക്യ സഹജമായ അതീവ ദുർബലാവസ്ഥ എന്നെ ബാധിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* . മരണ സമയത്തു പിശാച് എന്നെ ഉപദ്രവിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* . നിന്റെ സത്യ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്ന ഘട്ടത്തിൽ മരണം എന്നെ പിടികൂടുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* . വിഷ ജന്തുവിന്റെ കുത്തേറ്റു ഞാൻ മരിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു*(അബൂദാവൂദ്)25*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُوعِ؛ فَإِنَّهُ بِئْسَ الضَّجِيعُ*അല്ലാഹുവേ, ഞാൻ (കഠിനമായ)വിശപ്പിൽ നിന്നും നിന്നോട് കാവൽ തേടുന്നു. കാരണം അത് എത്ര ചീത്തയായകിടപ്പറ സഖാവാണ് ( അതായത് രാത്രിയും പകലും വിശപ്പ് സഹിക്കേണ്ട അവസ്ഥ )*وَأَعُوذُ بِكَ مِنَ الْخِيَانَةِ؛ فَإِنَّهَا بِئْسَتِ الْبِطَانَةُ*വഞ്ചനയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു; കാരണം അത് എത്ര ചീത്തയായ ഒളിഞ്ഞ് കിടക്കുന്ന സ്വഭാവമാണ് (അബൂദാവൂദ്)26*اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ* അല്ലാഹുവേ, നീ നിഷിദ്ധമാക്കിയതിനെതിരെ നീ അനുവദിച്ചതിനെ നീ എനിക്ക് മതിയാക്കേണമേ.നിന്നെയല്ലാത്തവരെ ആശ്രയിക്കുന്നതിൽ നിന്നും, നിന്റെ ഔദാര്യത്താൽ നീ എന്നെ ഐശ്വര്യവാനാക്കേണമേ[ ശരീരത്തിന്റെ ഇച്ഛകൾ പിൻപറ്റുകയും അത്യാഗ്രഹവും ആർഭാടവും കാരണം ഹറാം ഏത് ഹലാൽ ഏത് എന്നൊന്നും നോക്കാതെ ഏത് വിധേനയും ജീവിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനും പടച്ചവനെ വിട്ട് പടപ്പുകളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നാം പരിശീലിക്കണം എന്ന് ഈ പ്രാർത്ഥനയുടെ ആശയത്തിൽ നിന്ന് മനസ്സിലാക്കാം] -തിർമുദീ27*اللَّهُمَّ أَلْهِمْنِي رُشْدِي وَأَعِذْنِي مِنْ شَرِّ نَفْسِي*അല്ലാഹുവേ, എനിക്ക് ശരിയായ മാർഗ്ഗദർശനം തോന്നിപ്പിച്ച് തരികയും എന്റെ ആത്മാവിന്റെ തിന്മയിൽ നിന്ന് നീ എനിക്ക് കാവൽ നൽകുകയും ചെയ്യേണമേ(തിർമുദീ )28*اللَّهُمَّ إني أسألُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَالعَمَلَ الَّذي يُبَلِّغُنِي حُبَّكَ؛ اللَّهُمَّ اجْعَلْ حُبَّكَ أحَبَّ إِليَّ مِنْ نَفْسِي وَأهْلِي وَمنَ المَاءِ البارِدِ*അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹം എനിക്ക് പ്രാപ്യമാക്കാൻ ഉതകുന്ന കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എനിക്ക് നിന്നോടുള്ള സ്നേഹം എന്റെ സ്വന്തന്തേക്കാളും എന്റെ കുടുംബത്തേക്കാളും തണുത്ത വെള്ളത്തേക്കാളും എനിക്ക് പ്രിയങ്കരമാക്കിത്തീർക്കേണമേ (തിർമുദീ )29*لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ*നീയല്ലാതെ ( അല്ലാഹുവല്ലാതെ ) ഒരു ആരാധ്യനുമില്ല. നീ പരിശുദ്ധനാണ്. നിശ്ചയം ഞാൻ അക്രമികളിൽ പെട്ട് പോയിരിക്കുന്നു (തിർമുദി)30*اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ مُحَمَّدٌ وَنَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ نَبِيُّكَ مُحَمَّدٌ وَأَنْتَ الْمُسْتَعَانُ وَعَلَيْكَ الْبَلاَغُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* അല്ലാഹുവേ, നിന്റെ നബി മുഹമ്മദ്ﷺ നിന്നോട് ചോദിച്ച നന്മകളിൽ നിന്ന് ഞങ്ങൾ നിന്നോട് ചോദിക്കുന്നു.നിന്റെ നബി മുഹമ്മദ്ﷺ നിന്നോട് കാവൽ തേടിയ തിന്മകളിൽ നിന്നും ഞങ്ങൾ നിന്നോട് കാവൽതേടുന്നു. നീയാണ് സഹായം തേടപ്പെടുന്നവൻ ( അതിനാൽ നീ ഞങ്ങളെ സഹായിക്കണേ എന്ന് ആശയം). നീയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ (അവന്റെ സഹായം കൊണ്ടല്ലാതെ ) ഇല്ല - തിർമുദീ31*يا ذَا الْجَلاَلِ وَالإِكْرَام*എന്ന് ധാരാളമായി ചൊല്ലൽ സുന്നത്തുണ്ട്.32*رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ*റബ്ബേ, നീ എന്നെ സഹായിക്കേണമേ. എനിക്കെതിരെ നീ സഹായിക്കരുതേ.(എല്ലാ അവസ്ഥയിലും) നീ എന്നെ സഹായിക്കണേ, (ഒരവസ്ഥയിലും ) എനിക്കെതിരെ നീ സഹായിക്കരുതേ.എനിക്ക് അനുകൂലമായി നീ തന്ത്രം മെനയണേ.എനിക്കെതിരെ നീ തന്ത്രം മെനയരുതേ.*وَاهْدِنِي وَيَسِّرِ الْهُدَى لِي*നീ എന്നെ നന്മയിലേക്ക് വഴി നടത്തണേ, നന്മയിലേക്കുള്ള മാർഗ്ഗദർശനം നീ എനിക്ക് എളുപ്പമാക്കണേ*وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ*എനിക്കെതിരെ അതിക്രമം പ്രവർത്തിക്കുന്ന വർക്കെതിരെ നീ എന്നെ സഹായിക്കേണമേ*رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا*റബ്ബേ, നീ എന്നെ നിനക്ക് വളരെയധികം നന്ദിയുള്ളവനാക്കേണമേ,വളരെയധികം നിന്നെ ദിക്ർ ചെയ്യുന്നവനാക്കേണമേ, നിന്നെ നന്നായി ഭയപ്പെടുന്നവനാക്കേണമേ, നിനക്ക് കീഴ്പ്പെടുന്നവനാക്കേണമേ, നിന്നോട് ഭയ ഭക്തിയുള്ള വിനയാന്വിതനാക്കേണമേ, നിന്നോട് താഴ്മ കാണിച്ച് നിന്നിലേക്ക് മടങ്ങുന്നവനാക്കണേ.*رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي*റബ്ബേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും എന്റെ തെറ്റ് നീ കഴുകിക്കളയുകയും എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും എന്റെ തെളിവ് നീ സ്ഥിരപ്പെടുത്തുകയും എന്റെ നാവ് നീ നന്നാക്കുകയും എന്റെ ഹൃദയത്തെ നീ നന്മയിലേക്ക് നയിക്കുകയും എന്റെ നെഞ്ചകത്തിൽ നിന്ന് വിദ്വേഷവും വെറുപ്പും നീക്കം ചെയ്യുകയും ചെയ്യേണമേ.(തിർമുദീ )33*اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ*അല്ലാഹുവേ ഇഹലോകത്തേയും പരലോകത്തേയും എനിക്ക് അറിയുന്നതും അറിയാത്തതുമായ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു.ഇഹലോകത്തേയും പരലോകത്തേയും എനിക്ക് അറിയുന്നതും അറിയാത്തതുമായ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.*وَأَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَل*സ്വർഗ്ഗവും അതിലേക്കടുപ്പിക്കുന്ന വാക്കുകളും കർമ്മങ്ങളും ( അവ പ്രവർത്തിക്കാൻ എനിക്ക് തൗഫീഖ് ഉണ്ടാകണമെന്ന് ) ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കുകളിൽ നിന്നും കർമ്മങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.*وَأَسْأَلُكَ خَيْرَ مَا سَأَلَكَ به عَبْدُكَ وَرَسُولُكَ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ عَبْدُكَ وَرَسُولُكَ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ*നിന്റെ റസൂലും ദാസനുമായ മുഹമ്മദ്ﷺ നിന്നോട് ചോദിച്ച നന്മകളിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.നിന്റെ റസൂലും ദാസനുമായ മുഹമ്മദ്ﷺ നിന്നോട് കാവൽ തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.*وَأَسْأَلُكَ مَا قَضَيْتَ لِي مِنْ أَمْرٍ أَنْ تَجْعَلَ عَاقِبَتَهُ رشدًا*നീ എനിക്ക് വിധിച്ച ഏത് കാര്യത്തിലും അതിന്റെ അവസാനം നീ നന്മയാക്കണമെന്ന് ഞാൻനിന്നോട് അപേക്ഷിക്കുന്നു (മുസ്തദ്റക്)34*اللَّهُمَّ إِنَّا نَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَالسَّلَامَةَ مِنْ كُلِّ إِثْمٍ، وَالْغَنِيمَةَ مِنْ كُلِّ بِرٍّ، وَالْفَوْزَ بِالْجَنَّةِ، وَالنَّجَاةَ مِنَ النَّارِ*സാരം :അല്ലാഹുവേ, നിന്റെ അനുഗ്രഹം നിർബന്ധമാക്കുന്ന കാര്യങ്ങളും (അത്തരം നല്ല വാക്കുകളും പ്രവർത്തികളും ) നിന്റെ മഗ്ഫിറതിന് കാരണമാകുന്ന നന്മകൾ ചെയ്യുന്നതിനുള്ള ദൃഢനിശ്ചയവുംഎല്ലാ പാപങ്ങളിൽ നിന്നുമുളള രക്ഷയും / വിടുതിയും എല്ലാ നന്മകളിൽ നിന്നുമുള്ള നേട്ടവും സ്വർഗ്ഗം കൊണ്ടുള്ള വിജയവും നരകത്തിൽ നിന്നുള്ള രക്ഷയും ഞാൻ നിന്നോട് ചോദിക്കുന്നു (അൽ മുസ്തദ്റക്)35*سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ*(രാവിലെ മൂന്ന് തവണ പ്രത്യേക സുന്നത്തുണ്ട് ) സാരം :അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു-അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റെ തൂക്കത്തോളവും, അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും( മുസ്ലിം)36*سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ**سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ* *سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ* *سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ*സാരം :سُبْحَانَ اللهِ عَدَدَ خَلْقِهِ(സുബ് ഹാനല്ലാഹ്)അല്ലാഹു പരിശുദ്ധനാണ് -അവന്റെ സൃഷ്ടികളുടെ എണ്ണത്തോളംسُبْحَانَ اللهِ رِضَى نَفْسِهِസുബ്ഹാനല്ലാഹ് -അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളംسُبْحَانَ اللهِ زِنَةَ عَرْشِهِസുബ്ഹാനല്ലാഹ് -അവന്റെ അർശിന്റെ തൂക്കത്തോളംسُبْحَانَ اللهِ مِدَادَ كَلِمَاتِهِസുബ്ഹാനല്ലാഹ് -അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും37*سُبْحَانَ اللهِ وَبِحَمْدِهِ، وَلَا إِلَهَ إِلَّا اللهُ، عَدَدَ خَلْقِهِ، وَرِضَى نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ*സാരം :سُبْحَانَ اللهِ وَبِحَمْدِهِഅല്ലാഹു പരിശുദ്ധനാണ് ; അവന്നാണ് സർവ്വ സ്തുതിയുംوَ لَا إِلَهَ إِلَّا اللهُഅല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലعَدَدَ خَلْقِهِഅവന്റെ സൃഷ്ടികളുടെ എണ്ണത്തോളംو رِضَى نَفْسِهِഅവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളംو زِنَةَ عَرْشِهِഅവന്റെ അർശിന്റെ തൂക്കത്തോളംو مِدَادَ كَلِمَاتِهِഅവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും (നസാഈ(റ)യുടെ സുനനുൽ കുബ്റാ )38*سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ*وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ*وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا هُوَ خَالِقٌസാരം : سُبْحَانَ اللَّهِഅല്ലാഹു പരിശുദ്ധനാണ്اللَّهُ أَكْبَرُഅല്ലാഹു ഏറ്റവും വലിയവൻالْحَمْدُ لِلَّهِഅല്ലാഹുവിനാണ് സർവ്വസ്തുതിയുംلاَ إِلَهَ إِلاَّ اللَّهُഅല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِഅല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു മാറ്റവും ഒരു ശക്തിയുമില്ലعَدَدَ مَا خَلَقَ فِي السَّمَاءِഅവൻ ആകാശത്തിൽ പടച്ച എണ്ണത്തിന്റെ അത്രയുംعَدَدَ مَا خَلَقَ فِي الأَرْضِഅവൻ ഭൂമിയിൽ പടച്ച എണ്ണത്തിന്റെ അത്രയുംعَدَدَ مَا خَلَقَ بَيْنَ ذَلِكَഅവൻ അത് രണ്ടിന്റേയും എണ്ണത്തിന്റെ അത്രയുംعَدَدَ مَا هُوَ خَالِقٌഅവൻ ഏതിന്റെയൊക്കെ പടച്ചൻ ആണോ അതിന്റെയൊക്കെ എണ്ണത്തിന്റെ അത്രയും (അല്ലാഹു എല്ലാത്തിന്റെയും പടച്ചവൻ ആണല്ലോ)[തിർമുദീ39 *سُبْحَانَ اللَّهِ عَدَدَ مَا خَلَقَ اللَّهُ، وَسُبْحَانَ اللَّهِ مِلْءَ مَا خَلَقَ، وَسُبْحَانَ اللَّهِ عَدَدَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَسُبْحَانَ اللَّهِ مِلْءَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَسُبْحَانَ اللَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ مِلْءَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ عَدَدَ كُلِّ شَيْءٍ* *وَالْحَمْدُ لِلَّهِ عَدَدَ مَا خَلَقَ ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ، وَالْحَمْدُ لِلَّهِ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ، وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَالْحَمْدُ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ**وَاللَّهُ أَكْبَرُ عَدَدَ مَا خَلَقَ، وَاللَّهُ أَكْبَرُ مِلْءَ مَا خَلَقَ،وَاللَّهُ أَكْبَرُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ، وَاللَّهُ أَكْبَرُ مِلْءَ مَا فِي السَّمَاءِوَالْأَرْضِ،وَاللَّهُ أَكْبَرُ عَدَدَ مَا أَحْصَى كِتَابُهُ ، وَاللَّهُ أَكْبَرُ عَدَدَ كُلِّ شَيْءٍ ، وَاللَّهُ أَكْبَرُ مِلْءَ كُلِّ شَيْءٍ**وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا خَلَقَ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا خَلَقَ ،وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ ، وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا أَحْصَى كِتَابُهُ ، وَلَا إِلَهَ إِلَّا اللَّهُ عَدَدَ كُلَّ شَيْءٍ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ كُلِّ شَيْءٍ*ആശയം : സുബ് ഹാനല്ലാഹ് = അല്ലാഹു പരിശുദ്ധനാണ് അൽ ഹംദു ലില്ലാഹ് = അല്ലാഹുവിനാകുന്നു സകല സ്തുതിയും അല്ലാഹു അക്ബർ = അല്ലാഹു ഏറ്റവും വലിയവൻ ലാ ഇലാഹ ഇല്ലല്ലാഹ് = അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്. അല്ലാഹു പടച്ചത് നിറയെയും സുബ് ഹാനല്ലാഹ് .ആകാശ ഭൂമികളിൽ ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും സുബ് ഹാനല്ലാഹ്അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും സുബ് ഹാനല്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും സുബ് ഹാനല്ലാഹ്.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും സുബ് ഹാനല്ലാഹ് അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ് . അല്ലാഹു പടച്ചത് നിറയെയും ഹംദു ലില്ലാഹ് .ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അൽ ഹംദു ലില്ലാഹ് .അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും അൽ ഹംദു ലില്ലാഹ് .എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്. എല്ലാ വസ്തുക്കളും നിറയെ അൽ ഹംദു ലില്ലാഹ് അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ .അല്ലാഹു പടച്ചത് നിറയെയും അല്ലാഹു അക്ബർ. ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അല്ലാഹു അക്ബർ. അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അല്ലാഹു അക്ബർ.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അല്ലാഹു അക്ബർ. എല്ലാ വസ്തുക്കളും നിറയെ അല്ലാഹു അക്ബർ. അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് .അല്ലാഹു പടച്ചത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ് .ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ് .അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് .എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് . എല്ലാ വസ്തുക്കളും നിറയെ ലാ ഇലാഹ ഇല്ലല്ലാഹ്(ബൈഹഖീയുടെ അദ്ദഅവാതുൽ കബീർ )40*നബിﷺ പഠിപ്പിച്ച ചില സ്വലാത്തുകൾ*ഒന്ന് :*اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ*സാരം : അല്ലാഹുവേ, ഇബ്രാഹീം നബിയുടെ മേലിലും ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്ത പോലെ മുഹമ്മദ് നബിയുടെ മേലിലും മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചൊരിയേണമേതീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്അല്ലാഹുവേ, ഇബ്രാഹീം നബിക്കും കുടുംബത്തിനും മേല്‍ നീ ബറകത് ചെയ്ത പോലെ മുഹമ്മദ് നബിക്കും കുടുംബത്തിനും മേൽ നീ ബറകത് ചെയ്യേണമേ.തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്(ബുഖാരീ)രണ്ട് :*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ*(നസാഈ)മൂന്ന് :*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ*( അബൂദാവൂദ്)നാല്:*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ*( മുസ്ലിം)അഞ്ച്:*اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ*( ബുഖാരീ)ആറ് :*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ*( അബൂദാവൂദ്)ഏഴ് :*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ*( ഇബ്നു മാജ:)എട്ട്:*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ*(അഹ്മദ്)ഒമ്പത്:*اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ*(മുസ്വന്നിഫ് ഇബ്നു അബീ ശൈബ)اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌوالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ🌹🌹🌹🌹🌹 Get link Facebook X Pinterest Email Other Apps March 04, 2025 Read more